Saturday, June 16, 2007

നൊംബരം


എന്നുള്ളിലെ സ്വപ്നത്തിന്‍ തീജ്വാലയില്‍നിന്നുയര്‍ന്നേറ്റുവോ ആ ചുടു നൊംബരം
എന്‍ നിസ്വാസങ്ങളില്‍ പടര്‍ന്നുലയുന്ന
നിന്‍ സ്നേഹനൊബരങ്ങള്‍ക്കെന്തിത്ര കാടിന്യം
അലയുന്നൊരെന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍ നീ കേള്‍ക്കുന്നില്ലയൊ

അറിയാതെ എങ്കിലും ചെയ്‌.തൊരു തെറ്റിന്റെ ഓര്‍മകള്‍ പേറി ഞാന്‍
വിരഹാര്‍ദ്രനായ്‌ തേങ്ങുന്നു നിത്യവും
സഖീ !!! നിന്‍ നൊംബരം എന്റേതുമല്ലേ.

വേറിട്ട നാളുകള്‍ വേദനക്കതീതമായ്‌
വെംബുന്നു നിന്‍ കരസ്പര്‍ശനമേല്‍ക്കനായ്‌
നിന്നോമലധരങ്ങളില്‍ ചുംബിക്കാനാവാതെ
ദിനരാത്രങ്ങള്‍ എത്രയൊ കൊഴിയുന്നുവെന്നുവൊ.

വേദനയൊ നിനക്കു ഞാന്‍ നല്‍കിയ സ്നേഹമൊ
ഇണയെ പിരിഞ്ഞ കുരുവിതന്‍ തേങ്ങലായ്‌
തേങ്ങുന്നു നിത്യവും നിന്നൊമല്‍ പുഞ്ചിരിക്കായ്‌

തിരികെ വിളിക്കാന്‍ പൊന്തിയ കൈകളില്‍ അലസതയൊ വാശിയൊ ദേഷ്യമൊ
അറിയുന്നു ഞാന്‍ നിന്നെ പിരിഞ്ഞൊരു നാള്‍ മുതല്‍

സഖി !!! നീയാനെന്‍ ജീവിതം.

3 comments:

ചേര്‍ത്തലക്കാരന്‍ said...

നനന്നായിട്ടുണ്ട്......
ഇനിയും പ്രതീഷിക്കുന്നു

yousufpa said...

oru nomparamayi thanney vaayicharinju.
ezhuthu nannayi

സുല്‍ |Sul said...

കൊള്ളാം.
-സുല്‍