Saturday, June 16, 2007

നൊംബരം


എന്നുള്ളിലെ സ്വപ്നത്തിന്‍ തീജ്വാലയില്‍നിന്നുയര്‍ന്നേറ്റുവോ ആ ചുടു നൊംബരം
എന്‍ നിസ്വാസങ്ങളില്‍ പടര്‍ന്നുലയുന്ന
നിന്‍ സ്നേഹനൊബരങ്ങള്‍ക്കെന്തിത്ര കാടിന്യം
അലയുന്നൊരെന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍ നീ കേള്‍ക്കുന്നില്ലയൊ

അറിയാതെ എങ്കിലും ചെയ്‌.തൊരു തെറ്റിന്റെ ഓര്‍മകള്‍ പേറി ഞാന്‍
വിരഹാര്‍ദ്രനായ്‌ തേങ്ങുന്നു നിത്യവും
സഖീ !!! നിന്‍ നൊംബരം എന്റേതുമല്ലേ.

വേറിട്ട നാളുകള്‍ വേദനക്കതീതമായ്‌
വെംബുന്നു നിന്‍ കരസ്പര്‍ശനമേല്‍ക്കനായ്‌
നിന്നോമലധരങ്ങളില്‍ ചുംബിക്കാനാവാതെ
ദിനരാത്രങ്ങള്‍ എത്രയൊ കൊഴിയുന്നുവെന്നുവൊ.

വേദനയൊ നിനക്കു ഞാന്‍ നല്‍കിയ സ്നേഹമൊ
ഇണയെ പിരിഞ്ഞ കുരുവിതന്‍ തേങ്ങലായ്‌
തേങ്ങുന്നു നിത്യവും നിന്നൊമല്‍ പുഞ്ചിരിക്കായ്‌

തിരികെ വിളിക്കാന്‍ പൊന്തിയ കൈകളില്‍ അലസതയൊ വാശിയൊ ദേഷ്യമൊ
അറിയുന്നു ഞാന്‍ നിന്നെ പിരിഞ്ഞൊരു നാള്‍ മുതല്‍

സഖി !!! നീയാനെന്‍ ജീവിതം.

Tuesday, June 12, 2007

continue... priya saghi


എങ്ങൊ മാഞ്ഞൊരെന്‍ സ്വപ്നത്തിലെ തംബുരുവില്‍
നിന്നോര്‍മ തന്‍ സ്വരങ്ങള്‍ എന്നെ തഴുകുന്നു
കാലം മായ്ക്കുന്ന കണുനീര്‍ തുള്ള്ലികള്‍
നിന്‍ കപൊലങ്ങളെ തഴുകവെ
എന്തിനൊ വേണ്ടി ഞാന്‍ തേങ്ങി എന്നുള്ളിലെ
നൊംബരം മായ്ക്കുവാന്‍ കഴിഞ്ഞുവോ നിന്‍ കണുനീര്‍ തുള്ളികള്‍ക്കു?

Priya Saghi

എന്നൊര്‍മകള്‍ തന്‍ പൂവാഡിയില്‍
നിന്നൊര്‍മകള്‍ മാത്രം...
ആയിരം ചിരകുള്ള വര്‍ണസ്വപ്ങ്ങള്‍ക്കിന്നു
നിന്‍ പുഞ്ചിരി തന്‍ മാധുര്യം..

വിടരും നിന്‍ അദരങ്ങളില്‍ ചുംബിക്കാന്‍...
എത്രയൊ നാലായ്‌ ഞാനും കൊതിക്കുന്നു..
നിന്‍ നയനങ്ങലില്‍ നോക്കിയിരിക്കുമ്പൊള്‍..
മറക്കുന്നു ഞാന്‍ എന്‍ ലൊകവും..